Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajeev Chandra Sekhar

മു​ഖ്യ​മ​ന്ത്രി​യെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ അ​നി​ശ്ചി​ത​ത്വം; ട്രോ​ളു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ഏ​ഴാം ദി​വ​സ​വും തീ​രു​മാ​നം വൈ​കി​പ്പി​ക്കു​ന്ന​തി​നി​ടെ പ​രി​ഹാ​സ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു ട്രോ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്.

കെ.​സി. വേ​ണു​ഗോ​പാ​ൽ കേ​ര​ള​ത്തി​ലേ​ക്ക് വ​ര​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ൽ ബി​ജെ​പി​യി​ലെ കേ​ര​ള ഘ​ട​ക​വും ദേ​ശീ​യ നേ​തൃ​ത്വ​വും ത​മ്മി​ൽ 'ര​സ​ക​ര​മാ​യ വ​ടം​വ​ലി' ന​ട​ക്കു​ന്നു എ​ന്ന കു​റി​പ്പാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്. "കെ.​സി. വേ​ണു​ഗോ​പാ​ൽ കേ​ര​ള​ത്തി​ൽ വേ​ണ​മെ​ന്ന് ബി​ജെ​പി കേ​ര​ള​ഘ​ട​ക​വും, അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്ന് ദേ​ശീ​യ നേ​തൃ​ത്വ​വും ആ​വ​ശ്യ​പ്പെ​ടു​ന്നു" എ​ന്ന ആ​ദി​ത്യ ജാ​ക്കി എ​ന്ന​യാ​ളു​ടെ ട്വീ​റ്റാ​ണ് അ​ദ്ദേ​ഹം ഷെ​യ​ർ ചെ​യ്ത​ത്.

"ഇ​ത് സ​ത്യ​മാ​ണെ​ന്നും അ​ല്ലാ​യെ​ന്നും ത​ൽ​ക്കാ​ലം സ്ഥി​രീ​ക​രി​ക്കാ​ൻ ഞാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല - ഇ​താ​ണ് ഈ ​വി​ഷ​യ​ത്തി​ൽ എ​ന്‍റെ പ്ര​തി​ക​ര​ണം" - രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഫെ​യ്‌​സ്ബു​ക്കി​ൽ കു​റി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ കോ​ൺ​ഗ്ര​സി​നാ​യി​ട്ടി​ല്ല. രാ​ഹു​ൽ ഗാ​ന്ധി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നാ​യി ചെ​ന്നൈ​യി​ലേ​ക്കും, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ബെം​ഗ​ളൂ​രു​വി​ലേ​ക്കും പോ​യ​തോ​ടെ ച​ർ​ച്ച​ക​ൾ വീ​ണ്ടും വ​ഴി​മു​ട്ടി.

കെ.​സി. വേ​ണു​ഗോ​പാ​ൽ, വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ​ക്കാ​യി മൂ​ന്ന് ഗ്രൂ​പ്പു​ക​ളും ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. ഇ​വ​ർ മൂ​ന്ന് പേ​ർ​ക്കും ഒ​രു​പോ​ലെ സ്വീ​കാ​ര്യ​മാ​യ ഒ​രു 'അ​നു​ന​യ ഫോ​ർ​മു​ല' ക​ണ്ടെ​ത്താ​ൻ ഹൈ​ക്ക​മാ​ൻ​ഡി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

ഖാ​ർ​ഗെ ഇ​ന്ന് വൈ​കി​ട്ടോ നാ​ളെ രാ​വി​ലെ​യോ ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം മാ​ത്ര​മേ ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കൂ. രാ​ഹു​ലും ഖാ​ർ​ഗെ​യും സോ​ണി​യ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മേ അ​ന്തി​മ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കൂ. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ഇ​നി ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന.

 

Latest News

Corehub Up